ബെംഗളൂരു ∙ കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു.
വൈകുന്ന ട്രെയിനുകൾ
എറണാകുളം–ബെംഗളൂരു എസ്എംടിവി എക്സ്പ്രസ് (12683) 7ന് ഒരു മണിക്കൂർ 40 മിനിറ്റും 10ന് ഒരു മണിക്കൂറും 24ന് ഒരുമണിക്കൂർ 15 മിനിറ്റും വൈകി പുറപ്പെടും.
തിരുവനന്തപുരം നോർത്ത്–യശ്വന്തപുര എക്സ്പ്രസ് (16562) 19ന് ഒരു മണിക്കൂർ വൈകി പുറപ്പെടും.
സർവീസ് റദ്ദാക്കി
ഹുബ്ബള്ളി–കൊല്ലം സ്പെഷൽ എക്സ്പ്രസ് (07313) ഏഴിനും, കൊല്ലം –ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314) എട്ടിനും സർവീസ് നടത്തില്ല.
വഴി തിരിച്ചുവിടും
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) ഏഴിന് കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ബെലന്തൂർ റോഡ്, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ റദ്ദാക്കി.
എറണാകുളം–ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (12683) ഏഴിന് ബാംഗാർപേട്ട്, കോലാർ, ചിക്കബെല്ലാപുര, യെലഹങ്ക വഴി എസ്എംവിടിയിലെത്തും. കെആർ പുരത്തെ സ്റ്റോപ് റദ്ദാക്കി.
യശ്വന്തപുര–മംഗളൂരു വാരാന്ത്യ എക്സ്പ്രസ് (16565) ഏഴിന് ബാനസവാടി, ഹൊസൂർ,ഓമല്ലൂർ, സേലം വഴി സർവീസ് നടത്തും. കെആർ പുരം, ബംഗാർപേട്ട്, കുപ്പം എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കി.
കൊല്ലം–ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314) ജൂലൈ ആറിന് സേലം, ഓമല്ലൂർ, ധർമപുരി, ഹൊസൂർ, ബയ്യപ്പനഹള്ളി, യശ്വന്തപുര, ചിക്കബാനവാര, തുമക്കൂരു വഴി സർവീസ് നടത്തും. ബംഗാർപേട്ട്, കെആർ പുരം, ബയ്യപ്പനഹള്ളി എസ്എംവിടി എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കി.
എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) ജൂലൈ 7ന് സേലം, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി സർവീസ് നടത്തും. കെആർ പുരത്തെ സ്റ്റോപ് റദ്ദാക്കി.
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) എട്ടിന് ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. കെആർ പുരത്തെ സ്റ്റോപ് റദ്ദാക്കി.
കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളൂരു എസ്എംവിടി ടെർമിനലിൽ സർവീസ് അവസാനിപ്പിക്കും. യശ്വന്തപുര, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കി.
കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ രാത്രി എട്ടിന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടും. കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കി