ചേമഞ്ചേരി: ചേമഞ്ചേരിയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികന്‍ മരിച്ചു. കാഞ്ഞിലശ്ശേരി പടിക്കല്‍കണ്ടി രവിയാണ് മരിച്ചത്. രവിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ അകലെയുള്ള അനില്‍കുമാറിന്റെ വീടിന് മുറ്റത്തുവെച്ചായിരുന്നു ആത്മഹത്യാശ്രമം. അനില്‍കുമാര്‍ മുന്‍ പഞ്ചായത്തംഗമാണ്.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ശബ്ദവും തീപടരുന്നതും കണ്ടാണ് അയല്‍വാസികള്‍ ഓടിക്കൂടിയത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഉടനെ തീ അണച്ച ശേഷം രവിയെ ഉടന്‍ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.