പാലക്കാട്‌ ​ : മലമ്പുഴ ഡാമിൽ ഇറങ്ങിയ തിരൂർ സ്വദേശിയായ യുവാവിനെ കാണാതായി. തിരൂരിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ പത്തംഗ സംഘത്തിലെ ഷഹീലിനെയാണ് കാണാതായത്.

​ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. സംഘം ഡാമിൽ ഇറങ്ങിയ സമയം ഷഹീലിനെ കാണാതാവുകയായിരുന്നു. ഉടൻതന്നെ ഇവർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാവിലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കും.