കുവൈത്ത് സിറ്റി: കോഴിക്കോട് നാദാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് (60)ആണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയാണ്.

പരേതരായ മൊയ്തുവിന്റെയും, ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.