റിയാദ്: റിയാദിൽ ദിരിയ്യയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ, ഉപ്പട സ്വദേശി അച്ചക്കോട്ടിൽ വീട്ടിൽ അനന്തുവാണ് താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഇരുപത്തിനാല്റി വയസായിരുന്നു.

റിയാദിൽ ഏഴ് മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിലെത്തി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. അവിവിവാഹിതനാണ്. റെജി - ശാന്തി ദമ്പതികളുടെ മകനാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയർമാൻ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്‌ദു റഹ്മാൻ ചേലേമ്പ്ര ബന്ധുവായ ഷിബു എന്നിവർ രംഗത്തുണ്ട്.