വയനാട്: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ ദിവസം തടസ്സപ്പെട്ട വയനാട് - കണ്ണൂർ പാതയിലെ പാൽച്ചുരം റോഡ് നിയന്ത്രണവിധേയമായി ഗതാഗതത്തിനായി തുറന്നുനൽകി. ശക്തമായ പോലീസ് നിരീക്ഷണത്തോടെയും മതിയായ സുരക്ഷാ മുൻകരുതലുകളോടെയും പാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കണ്ണൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

മണ്ണിടിച്ചിലിനെ തുടർന്ന് വൻതോതിൽ മണ്ണും മരങ്ങളും കല്ലും റോഡിലേക്ക് പതിച്ചതിനെ തുടർന്നാണ് പാൽച്ചുരം വഴി പൂർണ്ണമായ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നത്.