തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്ക്. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. ശരീരമാസകലം പൊള്ളൽ ഏറ്റ രാജേഷിൻ്റെ നില ഗുരുതരമായി തുടരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.30നാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.