വയനാട്: മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ ഒന്നിലാണ് ഈ മാസം 17ന് ചോറ്റാനിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ മരംമുറിക്കേസിൽ അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം.
വനം വകുപ്പിന്റെ കേസും ചോറ്റാനിക്കരയിലെ വഞ്ചനാക്കേസും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാൽ വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ചോറ്റാനിക്കരയിലെ കേസ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം. ഇതിനിടെയാണ് വനം വകുപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.