നരിക്കുനി: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി  മരിച്ചു.കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരണപ്പെട്ടത്. മൂർഖൻകുണ്ട് നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ. കെ. ജി. വിദ്യാർത്ഥിനിയാണ് ഹന ഫാത്തിമ. 

വീട്ടിലെ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുംമ്പോൾ പറമ്പിനോട് ചേർന്ന തോട്ടിലേക്ക് വഴുതി വീഴുകയായിരുന്നു

തോട്ടിൽ വീണ ഹനയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും,തുടർ ചികിത്സകകായി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു .മയ്യിത്ത് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക് മാറ്റി.