കോഴിക്കോട് : കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം . മരുതോങ്കര സ്വദേശി നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (ഷിഞ്ചു- 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അച്ഛൻ: ഷിഞ്ജിത്ത്. അമ്മ : സിനി. സഹോദരി : പ്രിയ.