തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത കലാസംഘാടകനും നാടക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.

കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 'സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി'യുടെ സ്ഥാപകനായ അദ്ദേഹം മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

സൂര്യ ഫിലിം സൊസൈറ്റിയിലൂടെ ലോകമെമ്പാടുമുള്ള കലാകാരന്മാരെയും കലാരൂപങ്ങളെയും മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചു. നാടക സംവിധാനം, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ എന്നിവയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അക്കാദമി ചെയർമാൻ എന്ന നിലയിൽ സാംസ്കാരിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു.

നിര്യാണത്തിൽ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി