വടകര: കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെ (65) ആണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് സംഭവം.
കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.