ദില്ലി:രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ താളം തെറ്റിച്ച് ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി (14.2 കിലോഗ്രാം) സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഡൽഹിയിൽ വില 942 രൂപയായും തിരുവനന്തപുരത്ത് 951 രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർദ്ധിപ്പിക്കുന്നത്.