സനാ: യമനിൽ ഹൂത്തി വിമതരും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. കഴിഞ്ഞ 48 മണിക്കൂറിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 9b94
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായിസിലാണ് പ്രധാന ഏറ്റുമുട്ടൽ നടക്കുന്നത്. ഹൂത്തികളുടെ നീക്കങ്ങൾക്കെതിരെ യമൻ വ്യോമസേന 20 വ്യോമാക്രമണങ്ങൾ നടത്തി. 9b94
ഹൂത്തികൾ പടിഞ്ഞാറൻ തീരത്തും തായിസ് നഗരത്തിന് ചുറ്റുമുള്ള മേഖലകളിലും ഒന്നിലധികം മുന്നണികളിൽ ആക്രമണം നടത്തുകയായിരുന്നു. ചെങ്കടലിന്റെ കവാടമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഹൂത്തികളുടെ ശ്രമം എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ച ഈ ഏറ്റുമുട്ടൽ സമീപ വർഷങ്ങളിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.