തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ അതിക്രമിച്ചു കയറി ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന സംഘം വിലസുകയാണ്. 

പകൽ വെളിച്ചത്തിൽ പോലും മോഷണം നടത്താൻ മടിക്കാത്ത ക്രിമിനൽ സംഘമാണ് ഇതിന് പിന്നിലെന്നത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഓമശ്ശേരി തെച്ച്യാട് അങ്ങാടിയിലെ നിസ്കാര പള്ളിയിലെ ബാറ്ററിയും ഓമശ്ശേരി മാമ്പിടിച്ചാലിലെ നിസ്കാര പള്ളിയിലെ മൈക്കിൻ്റെ ആംബ്ലിഫയറുമാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്.