തിരൂർ : ഭാരതപ്പുഴയിൽ മണൽ കടത്ത് വ്യാപകം. തിരുന്നാവായയിൽ നിന്ന് തിരൂർ പൊലീസ് 3 അനധികൃത മണൽ ലോറികൾ പിടികൂടി. തിരുന്നാവായ ബന്തർകടവിന് സമീപത്തു നിന്നാണ് ബുധൻ രാവിലെ തിരൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരേസമയം മൂന്ന് മണൽ ലോറികൾ പിടികൂടിയത്.പിടികൂടിയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തിരൂർ ഡിവൈഎ സ്പി, തിരൂർ എസ്എച്ച്ഒ എന്നിവരുടെ നിർദേശപ്രകാരമാണ് റെയ്‌ഡ് നടത്തി മണൽ വാഹനം പിടികൂടിയത്.