കോഴിക്കോട്: ഉപയോഗിച്ച നൂറുകണക്കിന് ഗർഭനിരോധന ഉറകൾ മൂരിയാട് റോഡിൽ തള്ളിയ നിലയിൽ. മൂരിയാട് ഈസ്റ്റ് കല്ലായി റോഡിലാണ് ഗർഭനിരോധന ഉറകൾ പരന്നുകിടക്കുന്നത്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ആലപ്പുഴ ചെങ്ങന്നൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. രണ്ടായിരത്തോളം ഗർഭനിരോധന ഉറകളാണ് എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനിൽ തള്ളിയത്. ഓടുന്ന കാറിൽ നിന്ന് ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിലേക്ക് തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.