മക്ക: ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയ വടകര സ്വദേശി മരിച്ചു. താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി (70) ആണ് മക്കയിൽ വെച്ച് മരിച്ചത്.
ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. മരണാനന്തര നിയമനടപടികൾ സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ നടക്കുന്നു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.