ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിഎന്‍ഡി വിലയും കൂട്ടി. കിലോഗ്രാമിന് 2 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിഎന്‍ജി വിലയില്‍ വരുത്തുന്ന നാലാമത്തെ വര്‍ധനവാണിത്.

ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 83.09 രൂപയായി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വില 91.70 രൂപയായും സിഎന്‍ജി വില ഉയര്‍ന്നു. ശനിയാഴ്ച സിഎന്‍ജി വില ഒരു രൂപ കൂട്ടിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ പ്രകൃതിവാതകത്തിനുണ്ടായ വിലവര്‍ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാന്‍ കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. അടിക്കടിയുള്ള വിലവര്‍ധന സിഎന്‍ജിയില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.