കോഴിക്കോട്: എലത്തൂരില്‍ വീട്ടില്‍ തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസില്‍ 74-കാരൻ അറസ്റ്റിലായി. കക്കോടി മോരിക്കര പൊറ്റമ്മല്‍ത്താഴം സ്വദേശി ബിലാൽ ആണ് എലത്തൂർ പോലീസിന്റെ പിടിയിലായത്.
എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.