കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്നും മദ്യവും നൽകിയ ശേഷം യുവതിയെ രണ്ടുദിവസത്തോളം തടങ്കലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് പീഡനം നടന്നതെന്നാണ് അന്വേഷണത്തിലെ വിവരം. പീഡനത്തിനിരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചിയിൽ ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയാണ് പരാതിക്കാരി. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന ജോലി പരസ്യം കണ്ടാണ് യുവതി ഇന്റർവ്യൂവിന് പോയതെന്നാണ് വിവരം.

രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം

ഇന്റർവ്യൂവിനായി എത്തിയതിന് പിന്നാലെ യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയെന്നും തുടർന്ന് തടങ്കലിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കേസിലെ ആരോപണം. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

കേസിൽ പിടിയിലാകാനുള്ള രണ്ടുപേർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.