കൊയിലാണ്ടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരിക്ക് ട്രാവലർ ഇടിച്ച് പരിക്കേറ്റു. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. കുരുടിമുക്കിൽ വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാവലർ ഇടിക്കുകയായിരുന്നു.

കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ പോലീസ് സ്ഥലത്തെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.