കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമക്കേസില്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പരാതി

വൈകിയത് കേസ് റദ്ദാക്കാന്‍ കാരണമല്ലെന്നു ഹൈക്കോടതി. 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന്

ഇരയാക്കിയ കേസിലാണ് കോടതി ഇങ്ങനെ

പറഞ്ഞത്. പാലക്കാട് സ്വദേശിയായ 28-

കാരനെ കുറ്റക്കാരനായി കണ്ടെത്തിയത്

ശരിവെച്ച ഉത്തരവില്‍ ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2010 ഡിസംബര്‍ 12 നായിരുന്നു സംഭവം. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷവും ആശുപത്രിയിലും സ്‌കൂളിലുമെത്തി ഭീഷണിപ്പെടുത്തി. കുട്ടിയുടെ നഗ്‌നചിത്രങ്ങളും പ്രതി എടുത്തിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

ഡോക്ടറോടാണ് സംഭവങ്ങള്‍ പറഞ്ഞത്. തുടന്ന് സംഭവം നടന്ന് 15 ദിവസങ്ങള്‍ക്കുശേഷം അമ്മയോടൊപ്പം എത്തി പോലീസില്‍ പരാതി നല്‍കി.

ഈ കാലതാമസമടക്കമുള്ള കാരണങ്ങളാല്‍

കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു

ആവശ്യം.ലൈംഗികാതിക്രമത്തിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയുടെ

അഭിമാനത്തിനു കളങ്കമുണ്ടാക്കല്‍

തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു പ്രതിയെ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചത്.

അപ്പീലില്‍ ഇതു അഞ്ചുവര്‍ഷം തടവായി

ചുരുക്കി.