അരിക്കുളം: പറമ്പത്ത് കാർ നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അരിക്കുളം സ്വദേശികളാണ്. അപകടത്തിൽപ്പെട്ടവർക്ക് തലയ്ക്കാണ് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ കടയുടെ സ്റ്റെപ്പിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.

അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ ഇരുവരെയും പിന്നീട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.