കോഴിക്കോട് : കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. ചൂലൂർ വെള്ളലശേരി തൊങ്ങന്നൂർ കുഴി വീട്ടിൽ ജംഷാദ് (18), വെള്ളിപ്റമ്പ് പൂവൻപറമ്പത്ത് മീത്തൽ ആദിത്യൻ (19) എന്നിവരെയാണ് കുറ്റിക്കാട്ടൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.



കുറ്റിക്കാടൂർ പൈങ്ങോട്ടുപുറം കുന്നത്ത്ചേരി ആദർശ് (20), മലപ്പുറം വാഴക്കാട് സ്വദേശി പുതിയത്തിങ്കൽ നിജാസ് (18) എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ നാല് പ്രതികളും പിടിയിലാ

കഴിഞ്ഞ 12ന് രാത്രി കുറ്റിക്കാട്ടുർ എംഎ ചിക്കൻ സ്റ്റാളിന് പിന്നിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി, അടിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ കവർന്നത്. നാട്ടുകാർ തടഞ്ഞുവച്ചതിനെ തുടർന്ന് ആദർശ്, നിജസ് എന്നിവരെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

മറ്റുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ് ഐമാരായ യൂനുസ്, മുരളി, സജി, എഎസ്ഐമാരായ ഷാജി, ഗിരീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.