തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കും. ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുന്ന കായിക മാമാങ്കത്തിന്റെ പ്രധാന വേദിയാകുന്നത് കോഴിക്കോട് എന്‍.ഐ.ടി (NIT) ഗ്രൗണ്ടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ സ്‌കൂള്‍ കായിക താരങ്ങള്‍ മേളയില്‍ പങ്കാളികളാകും.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയാണ് വേദിയായത്. 1825 പോയിന്റോടെ ആതിഥേയരാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കളാക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.