മൂടാടി: പാലക്കുളത്ത് മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊളാറവീട്ടിൽ ഇസ്മയിൽ (45) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഉപ്പ: പരേതനായ മൊയ്തീൻ, ഉമ്മ: കുഞ്ഞാമിന. ഭാര്യ: മുംതാസ്. മകൾ: ഹന്ന ജാസ്മിൻ. സഹോദരങ്ങൾ: സലാം, ബഷീർ, മുസ്തഫ, മുഹമ്മദ്.

ഖബറടക്കം നാളെ കൊല്ലം പാറപ്പള്ളിയിൽ