പേരാമ്പ്ര: അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ​ഗുഡ്സ് ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. ആവള സ്വദേശി എടക്കോത്ത് മീത്തൽ രാഘവനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.

എരവട്ടൂർ കൈവേലി സ്റ്റോപ്പിന് സമീപത്ത് വച്ച് രാഘവനും മകൾ അനാമികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ​ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകട ശേഷം ​ഗുഡ്സ് നിർത്താതെ പോയി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ​ഗുരതര പരിക്കേറ്റ രാഘവൻ അപകടസ്ഥലത്തു തന്നെ മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിനിടയാക്കിയ വാഹനം പേരാമ്പ്ര പോലിസ് കസ്റ്റഡിയിലെടുത്തു.