തിരുവനന്തപുരം : കേന്ദ്ര സർക്കാർ നിർദേശപ്രകാരം സംസ്ഥാനത്ത് ''സ്മാർട്ട് പി.ഡി.എസ്'' നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തില്‍പ്പെട്ട റേഷൻ കാർഡുകളിലും നിലവില്‍ ഉപയോഗത്തിലുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് അധികൃതർ.

നിലവില്‍ പല കാർഡുകളിലും ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകള്‍ പ്രവർത്തനക്ഷമമല്ലാത്തതോ ഉപയോഗത്തിലില്ലാത്തതോ ആയ പശ്ചാത്തലത്തിലാണ് ഈ നടപടി. കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ഉടമസ്ഥതയിലുള്ളതും നിലവില്‍ സജീവമായി പ്രവർത്തിക്കുന്നതുമായ മൊബൈല്‍ നമ്പറാണ് കാർഡുമായി ബന്ധിപ്പിക്കേണ്ടത്.

റേഷൻ കാർഡ് ഉടമകള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അല്ലെങ്കില്‍ സിറ്റിസണ്‍ പോർട്ടല്‍ മുഖേന നേരിട്ടോ മൊബൈല്‍ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 2026 സെപ്റ്റംബർ 30-നകം നടപടികള്‍ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.