കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധന. അന്താരാഷ്ട്ര വിപണിയിലും വർധിച്ചു. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല.

പവന് ഇന്ന് 200 രൂപ കൂടി 1,12,520 രൂപയും ഗ്രാമിന് 25 രൂപ കൂടി 14065 രൂപയുമായി. ഇന്നലെ ഗ്രാമിന് 30രൂപ വർധിച്ച് 14,040ഉം പവന് 240 രൂപ ഉയർന്ന് 1,12,320ഉം ആയിരുന്നു വില.

പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹുർമുസിലെ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും അതുവഴി സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ എക്കാലത്തെയും റെക്കോർഡ്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 31.49 ഡോളർ കൂടി 4,324.4 ഡോളറായി. 0.73 ശതമാനമാണ് വർധന. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. 245 രൂപയാണ് ഗ്രാം വില.