താമരശ്ശേരി: ചുങ്കം ടെലഫോൺ എക്ചേഞ്ചിന് മുന്നിൽ വെച്ച് സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ചുങ്കം Dews & Co പെട്രോൾ പമ്പിലെ ജീവനക്കാരി സുമിത്രക്കാണ് പരിക്കേറ്റത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസ് കയറാൻ പോകുമ്പോൾ ആയിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്ത് നിന്നും ബസുകൾക്ക് പ്രവേശനമില്ലാത്ത വഴിയിലൂടെ മിനി ബൈപ്പാസിലേക്ക് കയറിയ "സുൽത്താന" എന്ന ബസ് സുമിത്രയുടെ ഷോൾഡറിൽ തട്ടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സുമിത്ര ടെലഫോൺ എക്ചേഞ്ച് ഗേറ്റിന് സമീപത്തേക്ക് തെറിച്ചുവീണു. ഇടിച്ചതിന് ശേഷം ബസ്സുകാർ തിരിഞ്ഞുനോക്കാതെ പോയെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
സമീപത്തെ CC TV ദൃശ്യങ്ങൾ പരിശോധിച്ച് തുടർ പൊലീസ് നടപടി സ്വീകരിക്കും.