പുതുപ്പാടി; പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ വെള്ളം കുന്ന് ഉന്നതിയിലെ താമസക്കാരനായ  ചന്ദൻ (75) നെയാണ് ജോലിക്ക് പോയ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ 8 മണിയോടെയാണ് വീട്ടിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെ റംല എന്നവരുടെ ഉടമസ്ഥതയിലുള്ള വയലിൽ ജോലിക്ക് പോയത്.വൈകിട്ട് 4.30 ഓടെ  മകൻ വിഷ്ണു ചന്ദനെ കൂട്ടികൊണ്ടുവരാൻ മോട്ടോർ സൈക്കിളിൽ ജോലി സ്ഥലത്ത് എത്തിയപ്പോഴാണ്  ചന്ദൻ വയലിലെ മണ്ണെടുത്ത സ്ഥലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്തിയത്.. 

ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ പരിശോധിച്ചു മരണം സ്ഥിരീകരിക്കുകയും മായിരുന്നു.  മരണപ്പെട്ട ചന്ദന്റെ നെഞ്ച് ഭാഗത്ത് പല സ്ഥലത്തായി പൊള്ളലേറ്റ രീതിയിലുള്ള തൊലി ഉരിഞ്ഞ പാടുകയുണ്ട്, സൂര്യതാപമേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ടയാളാണ് ചന്ദൻ.