ചെന്നൈ: തമിഴകത്ത് ഇനി വിജയ് യു​ഗം. തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതി‍ജ്ഞ ചെയ്തു. ചെ​ന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

വിജയ്‍ക്കൊപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേറ്റു. സിനിമാ രം​ഗത്തും രാഷ്ട്രീയ രം​ഗത്തുമുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്