കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 13,200 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്. പവൻ്റെ വിലയിൽ 160 രൂപയുടെ കുറവുണ്ടായി. 1,05,600 രൂപയായാണ് പവൻ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 15 രൂപയുടെ കുറവാണ് ഉണ്ടായത്. 10,845 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിൻ്റെ പവൻ വില 86,760 രൂപയായും കുറഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിയ വിലവർധനവുണ്ടായിട്ടുണ്ട്. സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് 4,059.81 ഡോളറായി. നിക്ഷേപകർ യുഎസ് ലേബർ മാർക്കറ്റ് വിവരങ്ങളെയാണ് ഇന്ന് ഉറ്റുനോക്കുന്നത്. ഇത് സ്വർണവിലയിൽ നിർണായകമാവും.
ഇറാന് നേരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. ചർച്ചക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത ആ:മണം നേരിടേണ്ടി വരുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചു. ഹോർമുസ് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും യുദ്ധം തുടങ്ങുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വീണ്ടും യുദ്ധം തുടങ്ങിയാൽ അത് എണ്ണവില വർധനക്കും സ്വാഭാവികമായി പണപ്പെരുപ്പം ഉയരാനും ഇടയാക്കുമെന്നാണ് ആശങ്ക. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.