കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. കോഴിക്കോട് വടകരക്കടുത്ത കുഞ്ഞിപ്പള്ളിയിലെ നടുച്ചാലില്‍ അഫ്‌നാസിനെതിരെയാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.
'നമ്മള്‍ രാഷ്ട്രീയം പറയും' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മുസ്‌ലിം ലീഗിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. സ്ത്രീയോടൊപ്പം നില്‍ക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ഫോട്ടോക്കൊപ്പം മോശം പദപ്രയോഗവും നടത്തി. തുടര്‍ന്നാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ചോമ്പാല പൊലീസാണ് കേസെടുത്തത്.
സജീവ സിപിഎം പ്രവര്‍ത്തകനായ അഫ്‌നാസ് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.