മലപ്പുറം: വൈലത്തൂർ പൊന്മുണ്ടത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 8വയസുകാരി മരണപ്പെട്ടു. കോട്ട് ആലിൻ ചുവട് ആർ.ജെ.എം സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ പേരക്കുട്ടി സെഹറ ഫാത്തിമയാണ് മരിച്ചത് .

കഴിഞ്ഞ ശനിയാഴ്ച പൊൻമുണ്ടത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.