കോഴിക്കോട്: തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി സുജിത് (34) ആണ് മരിച്ചത്. പേയാട് കാവടിക്കടവിൽ വ്യാഴാചയാണ് സുജിതിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
കാണാതായ സ്ഥലത്തിന് താഴെ മുളയിൽ തങ്ങി വെള്ളത്തിൽ പത്തടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് മരിച്ച സുജിത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.