കൊച്ചി: കേരളത്തിൽ സ്വർണവില രണ്ടാമതും ഉയർന്നു. ഗ്രാമിന് 170 രൂപയുടെ വർധനവാണ് ഉച്ചക്ക് ശേഷമുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,770 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 1,360 രൂപയുടെ വർധനയുണ്ടായി. 94,160 രൂപയായാണ് പവൻവില വർധിച്ചത്.
രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2,640 രൂപയുമാണ് ഇന്ന് ആകെ വർധിച്ചത്. രാവിലെ പവൻ 92,800 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,630 രൂപയായും പവന് 77,040 രൂപയായും ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ കനത്ത ഇടിവിന് ശേഷം സ്വർണവില ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഔൺസിന് 3,500 ഡോളറിന് താഴേക്ക് പതിച്ച സ്വർണം ഇന്ന് വീണ്ടും 3,600 ഡോളർ മറികടന്ന് 3,650 ഡോളറിനടുത്ത് വ്യാപാരം നടത്തുന്നു.