കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് കുറവ് രേഖപ്പെടുത്തി. രാവിലെ വർധിച്ച വിലയാണ് ഉച്ചയോടെ താഴ്ന്നത്.

ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,440 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയായി. രാവിലെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വർണം ഗ്രാമിന് 9,360 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 165 രൂപയിൽ തുടരുന്നു.