തിരുവങ്ങൂർ: ദേശീയപാതയിൽ തിരുവങ്ങൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

സ്പീഡ് ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. തിരുവങ്ങൂരിൽ നിന്നും സ്പീഡ് ട്രാക്കിലേക്ക് കയറുകയായിരുന്ന ബൈക്ക്. ലോറി ഇടിച്ചതിന് പിന്നാലെ ബൈക്ക് അല്പം മുന്നോട്ടേക്ക് തെറിച്ചു നീങ്ങുകയും ബൈക്ക് യാത്രികനായ യുവാവ് താഴെവീണ് ഇയാളുടെ മുകളിലൂടെ ലോറി കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ലോറിയുടെ ടയറിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം.

കെ.എൽ 56 എ.ബി 1498 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.