തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാവുമെന്നും ജീവനക്കാരുടെ ഡി എ അടക്കമുള്ള വിവിധ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കും എന്നും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരം പാണക്കാട് ഹാളിൽ സീതി സാഹിബ് നഗറിൽ നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും വർക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും ഏകദിന എക്സിക്യൂട്ടീവ് ക്യാമ്പിൽ എസ് ടി യു സംസ്ഥാന ട്രഷറർ ജി.മാഹീൻ അബൂബക്കർ പതാക ഉയർത്തി.ഉദ്ഘാടന പരിപാടിയിൽ ട്രാൻസ്പോർട്ട് എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതം പറയുകയും ചെയ്തു .
എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ്,എസ് ഇ ഒ സംസ്ഥാന ട്രഷറർ റാഫി പോത്തൻകോട്. കെഎസ്ഇബി യൂണിയൻ പ്രതിനിധി മുഹമ്മദ് ഷാഫി പോത്തൻ കോട് . ട്രാവൻകൂർ ടൈറ്റാനിയം പ്രതിനിധി ദിലീഷ് എസ് ദാസ്. എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി സുരേഷ് സി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ജലീൽ പുളിങ്ങോം. കുഞ്ഞുമുഹമ്മദ് കല്ലൂരാവി. ശിഹാബ് പോരുവഴി. അൻസാർ കൊല്ലം, സാദിക്ക് അലി മലപ്പുറം എന്നിവർ പ്രൊസീഡിയം നിയന്ത്രിച്ചു.സംസ്ഥാന ട്രഷറർ റഫീഖ് പിലാക്കൽ നന്ദി പറഞ്ഞു .
ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് സർക്കാറിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ അധിക അധ്വാനവും സേവനവും കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകണമെന്ന് സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
സംഘടനയുടെ ഈ ന്യായമായ ആവശ്യം അടിയന്തരമായി അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ക്യാമ്പിൽവെച്ച് ഉറപ്പുനൽകി.
ഒരു ജനകീയ പദ്ധതി വിജയിപ്പിക്കുന്നതിൽ ജീവനക്കാരുടെ പങ്ക് വിസ്മരിക്കാനാവില്ല. യാത്രക്കാർ പ്രിയദർശിനി സർവീസുകളെ നെഞ്ചേറ്റുമ്പോൾ, ആ സേവനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും സർക്കാർ ചേർത്തുപിടിക്കുമെന്നും പദ്ധതിയുടെ വിജയത്തിനൊപ്പം ജീവനക്കാരുടെ തൊഴിൽസംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുമ്പോഴാണ് ഇത്തരം മാതൃകാപരമായ പദ്ധതികൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നതന്നും മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കുന്നതിനുള്ള അടിയന്തര നടപടിയും ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പു നൽകി. കഴിഞ്ഞ പത്തു വർഷക്കാലം ഇടതുപക്ഷ സർക്കാർ തടഞ്ഞുവച്ച ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം ഡിഎ വർദ്ധനവ്, ബദലി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കൽ അടക്കമുള്ള യൂണിയൻ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും അടിയന്തിര ഇടപെടൽ നടത്തുമെന്നും ത്തുമെന്നും കെഎസ്ആർടിസി ജീവനക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ഉള്ള എല്ലാ നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പരിപാടിയിൽ ഉറപ്പു നൽകി. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖലി മടവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സാജിദ് മുണ്ടക്കയം സ്വാഗതം പറഞ്ഞു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ പ്രമോജ് ശങ്കർ ഐ എഫ് എഫ് എസ്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്യാം സുന്ദർ. എസ് ടി യു സംസ്ഥാന ട്രഷറർ ജി മാഹിൻ അബൂബക്കർ. എസ്ടിയു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എ സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് യൂസഫ് പാലത്തിങ്ങൽ നന്ദി പറഞ്ഞു.