ദോഹ: ഖത്തറിൽ നടക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ആദ്യ സെമി നാളെ. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലാണ് ആദ്യ പോര്. ഖത്തർ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരക്ക്. ദോഹ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമി നവംബർ 27ന് പാകിസ്താൻ എയും ബംഗ്ലാദേശ് എയും തമ്മിലാണ്. ഈ മത്സരവും ദോഹ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങും. നവംബർ 29നാണ് ഫൈനൽ. ദോഹ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തന്നെയാണ് മത്സരം.