*കൊയിലാണ്ടി: ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ ഷോർട്ട് സർക്യൂട്ട്. ബിൽഡിങ്ങിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള ഇലക്ട്രിക് പവർ ബോർഡ് സ്ഥിതി ചെയ്യുന്ന റൂമിലാണ് ഷോർട്ട് സർക്യൂട്ട് സംഭവിച്ചത്. ഇതേത്തുടർന്ന് ചെറിയ തോതിൽ തീപടർന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഡി.സി.പി ഫയർ എസ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീകെടുത്തി. സാരമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

എ.എസ്.ടി.ഒ പി.എം. അനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് സേന ഉറപ്പുവരുത്തി. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി.