എലത്തൂർ : പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. മുക്കം തൂങ്ങുംപുറത്ത് വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം പ്രായിപക്കര സ്വദേശി അൽത്താഫാണ് പിടിയിലായത്. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വേനപ്പാറയിൽ വച്ചാണ് പിടിയിലായത്. ഇരിങ്ങാടൻ പള്ളി ജങ്ഗ്ഷന് സമീപമുള്ള വീട്ടിൽ പകൽസമയം വീട്ടുകാർ പുറത്തുപോയപ്പോഴായിരുന്നു മോഷണം.



കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസി. കമീഷണർ കെ എം ബിജുവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻ വെസ്റ്റിഗേഷൻ ടീം അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ കെ വി റഷീദ്, എസ് സിപിഒ വി ഡി മനോജ്, ഗോകുൽ പ്രകാശ്, സി പിഒ രാഗേഷ് ടി പ്രേമൻ എന്നിവരും ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഏലിയാസ്, എഎസ്ഐ നജീബ്, സിപിഒ ഇംതിയാസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.