തിരുവനന്തപുരം: അഭിറാം കൊലക്കേസിലെ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്.

പ്രതിക്ക് സ്ഥിരം കുറ്റവാളിയുടേതിന് സമാനമായ മനോനിലയാണുള്ളതെന്ന് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച ഈ മെഡിക്കൽ ബോർഡ് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടും ബോർഡ് വിശദമായി പരിശോധിച്ചു.

കേസിന്റെ ഗൗരവവും മെഡിക്കൽ ബോർഡിന്റെ നിർണായക കണ്ടെത്തലുകളും പൊലീസ് റിപ്പോർട്ടിലെ വിവരങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചത്.