പയ്യോളി: ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര ചോല വീട്ടിൽ സി. നിഷാദ് (42) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30നായിരുന്നു അപകടം. ഇരിങ്ങൽ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് ശ്രീ സുബ്രഹ്മണ്യം യു.പി സ്കൂളിന് സമീപത്തായി കണ്ണൂർ - ഷൊർണ്ണൂർ മെമുവിൽ നിന്ന് വീണ് ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ഉപ്പ: മുഹമ്മദ് അബ്ദുറഹിമാൻ. ഉമ്മ: ആയിഷാബി. സഹോദരങ്ങൾ: സുൽഫത്ത്, ഷബീർ.