കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ – കാരക്കുന്നത്ത് റോഡിലെ കുളിരാന്തിരി പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി 23/11/2026 മുതൽ ആരംഭിക്കുന്നതാണ്.

പ്രവൃത്തി നടക്കുന്നതിനാൽ ഏളേറ്റിൽ വട്ടോളി അങ്ങാടി മുതൽ കത്തറമ്മൽ അങ്ങാടി വരെയുള്ള റോഡിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ:

🔹 ഏളേറ്റിൽ വട്ടോളിയിൽ നിന്ന് കത്തറമ്മലേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൻകുന്ന് – ചക്കിട്ടക്കണ്ടി – ആവിലോറ വഴിയും.

🔹 ഏളേറ്റിൽ വട്ടോളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏളേറ്റിൽ വട്ടോളി – പൂനൂർ വഴിയും തിരിഞ്ഞുപോകേണ്ടതാണ്.

എല്ലാ വാഹനയാത്രക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അറിയിപ്പ്:

എക്സിക്യൂട്ടീവ് എഞ്ചിനീയർ

കേരള റോഡ് ഫണ്ട് ബോർഡ്

പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്

കോഴിക്കോട് / വയനാട് ഡിവിഷൻ