കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ, ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്ഥാപനത്തിൽ കൃത്യമായ രജിസ്റ്ററോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നവംബർ 24ന് സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നത് വരെ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നും കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ആറരയോടെ ആമസോൺ പ്ലൈവുഡ് കമ്പനിയിലായിരുന്നു സംഭവം. അസം സ്വദേശിയായ ജമാലിന്റെ മകനാണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവായ ജമാൽ.