മലപ്പുറം: ചേലമ്പ്ര പാറയിൽ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറയിൽ സ്വദേശി പി.ടി. ഇസ്മായിലിന്റെയും സൈറ ബാനുവിന്റെയും മകൻ റമീസ് (30) ആണ് മരിച്ചത്.
വൈകീട്ട് അഞ്ചുമണിയോടെ രണ്ട് യുവാക്കൾ ബൈക്കിൽ കോമരപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അസ്വാഭാവിക മരണമാണെന്ന സംശയത്തെത്തുടർന്ന് റമീസിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് എന്താണ് സംഭവിച്ചതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
റിജാസ്, റഈസ എന്നിവർ സഹോദരങ്ങളാണ്.