തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ആരംഭിച്ച 'സ്പീക്ക് അപ്പ്' ക്യാമ്പയിനിലൂടെ ഒരു മാസത്തിനിടെ മാത്രം ലഭിച്ചത് 1172 പരാതികൾ.
കൊല്ലം, കോഴിക്കോട് ജില്ലകളിലെ റൂറൽ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്. ലഭിച്ച പരാതികളിൽ 311 കേസുകൾ പൊലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തു. ബാക്കിയുള്ള 811 പരാതികളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
പരാതിക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 798 പേർക്ക് കൗൺസിലിംഗ് നൽകുകയും സുരക്ഷിതത്വം ആവശ്യമുള്ള 14 പേർക്ക് ഷെൽട്ടർ സൗകര്യം ഒരുക്കി നൽകുകയും ചെയ്തിട്ടുണ്ട്. ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പ് ക്യാമ്പയിനിന്റെ ഏകോപന ചുമതല.